കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയ്ക്കെതിരെ മുൻ ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചു. പുനഃസംഘടന സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂർണമായും പിരിച്ചുവിട്ടാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്.
കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി തുടങ്ങിയവരാണ് പുതിയ ബോർഡിലുള്ളത്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കെഎൻഎം തുടങ്ങിയ സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയാണ് പുനഃസംഘടന നടത്തിയത്. അതേസമയം അമുസ്ലിം വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിട്ടില്ല.
അച്ചടക്കലംഘനത്തെ തുടർന്ന് സമസ്ത മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട എം.പി. മുസ്തഫൽ ഫൈസിയെയും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ വഖഫ് ബോർഡിൽ ഇകെ, എപി വിഭാഗം സമസ്തകൾക്ക് പ്രതിനിധികളില്ലാത്തത് അനീതിയും അന്യായവുമാണെന്ന് ചൂണ്ടിക്കാട്ടി എസ്വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി.